സംസ്ഥാനത്ത് വേറിട്ട പ്രതിഷേധത്തിനൊരുങ്ങി ട്രേഡ് യൂണിയൻ സമരസമിതി. തിങ്കളാഴ്ച രാവിലെ രാവിലെ 11 മണിക്ക് 15 മിനിറ്റ് സംസ്ഥാനത്തെ മുഴുവൻ വാഹനങ്ങളും നിർത്തിയിടും. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ ചുമത്തുന്ന എക്സൈസ് നികുതി സംസ്ഥാനങ്ങളുമായി പങ്കിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സംയുക്ത സമരസമിതി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.