കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ബ്രസീല്‍ തകര്‍പ്പന്‍ വിജയത്തോടെ തുടങ്ങി. ഉദ്ഘാടന മല്‍സരത്തില്‍ മഞ്ഞപ്പട ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കു വെനിസ്വേലയെ മുക്കുകയായിരുന്ന. ഒരു ഗോള്‍ നേടുകയും മറ്റൊരു ഗോളിനു വഴിയൊരുക്കുകയും ചെയ്ത സൂപ്പര്‍ താരം നെയ്മറായിരുന്നു ബ്രസീലിന്റെ ഹീറോ.