സൗദിയില്‍ ജോലി ചെയ്തിരുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. നാട്ടിലേക്ക് വന്ന ശേഷം കൊറോണ കാരണം തിരിച്ചുപോകാന്‍ സാധിക്കാതെ വരികയും വിസാ കാലാവധി കഴിയുകയും ചെയ്തവര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ചു. ഇവരുടെ ഇഖാമ, എന്‍ട്രി വിസ, സന്ദര്‍ശന വിസ എന്നിവയെല്ലാം സൗജന്യമായി പുതുക്കി നല്‍കും. ജൂലൈ 31 വരെ കാലാവധി നീട്ടിയെന്ന് സൗദി പാസ് പോര്‍ട്ട് വിഭാഗം അറിയിച്ചു