മലയാളം സംസാരിക്കുന്നതിന് നഴ്സുമാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ദില്ലയിലെ ജിബി പന്ത് ആശുപത്രിയുടെ വിവാദ ഉത്തരവ്. നഴ്സിംഗ് സൂപ്രണ്ടാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് ഇറക്കിയത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തുന്ന രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് ഈ ഉത്തരവ്