Kanam Rajendran about Lakshadweep
ലക്ഷദ്വീപില്‍ ജനങ്ങളെ അടിച്ചമര്‍ത്താന്‍ രൂപം കൊടുത്ത കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദ്വീപിന്റെ സാംസ്‌കാരിക ജീവിതത്തെ, മനുഷ്യരുടെ ഭക്ഷണ ശീലത്തെ ഉള്‍പ്പടെ നിയന്ത്രിക്കുവാനുള്ള വികൃത നീക്കം അനുവദിച്ചു കൊടുക്കില്ല. ദ്വീപ് ജനത നടത്തുന്ന ചെറുത്തുനില്‍പ്പിന് കേരളത്തിന്റെ പരിപൂര്‍ണ പിന്തുണയുണ്ടാകുമെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.അഡ്മിനിസ്ട്രേറ്ററെ എത്രയുംവേഗം തിരിച്ചുവിളിക്കാൻ കേന്ദ്രം നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം വ്യക്തമാക്കി.