Serum Institute seeks approval to make Sputnik V covid vaccine
റഷ്യന്‍ നിര്‍മ്മിത കോവിഡ് വാക്സിന്‍ സ്പുട്നിക്-V ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്.ഐ.ഐ.). ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അപേക്ഷ നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചയാണ് അപേക്ഷ സമര്‍പ്പിച്ചത്. ടെസ്റ്റ് അനാലിസിസിനും പരീക്ഷണത്തിനുമുള്ള അനുമതിയും സെറം തേടിയിട്ടുണ്ട്. നിലവില്‍ ഡോ. റെഡ്ഡീസ് ലാബോറട്ടറീസ് മാത്രമാണ് ഇന്ത്യയില്‍ സ്പുട്നിക്-V വാക്സിന്‍ ഉത്പാദിപ്പിക്കുന്നത്