അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'പൃഥ്വിരാജി'നെതിരെ പ്രതിഷേധവുമായി കര്‍ണിസേന. പൃഥ്വിരാജ് എന്ന് പേരു നല്‍കിയതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നത്. രജ്പുത് പൃഥ്വിരാജ് ചൗഹാന്‍ എന്ന രാജാവിന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. പൃഥ്വിരാജ് എന്ന് പേരിട്ടതിലൂടെ രാജാവിനെ അപമാനിക്കുകയാണ് എന്നു പറഞ്ഞാണ് കര്‍ണിസേനയുടെ വിമര്‍ശനം.