അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടേ ചുഴലിക്കാറ്റ് വടക്കൻ തീരത്തു നിന്നും കർണാടകയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ.എ.സന്തോഷ്.ഇടുക്കി മുതൽ വടക്കോട്ടുള്ള ജില്ലകളിൽ 20 സെൻറീമീറ്ററിന് മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.തെക്കൻ ജില്ലകളിൽ 20 സെൻറീമീറ്റർ മഴ വരെ മഴ ലഭിക്കും.കേരളത്തിൽ വരും മണിക്കൂറിൽ കൂടുതൽ മഴ ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.