Hamas leader says group ‘ready’ for Israeli escalation
ഇസ്രായേലിന് മുന്നറിയിപ്പുമായി ഹമാസ്. ആക്രമണം വര്‍ധിപ്പിക്കാനാണ് ഇസ്രായേലിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നാണ് മുന്നറിയിപ്പ്. ഗാസ മുനമ്പിനു നേരെയുള്ള ആക്രമണം വര്‍ധിപ്പിക്കുകയാണെങ്കില്‍ തിരിച്ചടിയുടെ ശക്തി കൂട്ടാന്‍ തങ്ങളും തയാറാണെന്ന് മധ്യസ്ഥരെ അറിയിച്ചതായി ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയ പറഞ്ഞു