Fire On Board Aircraft Carrier INS Vikramaditya, All Personnel Safe: Navy
ഇന്ത്യയുടെ ഏക വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ തീപ്പിടിത്തം. ഇന്ന് രാവിലെയാണ് കപ്പലില്‍ ചെറിയ തോതില്‍ തീപ്പിടിത്തമുണ്ടായതെന്ന് നാവികസേന വക്താവ് അറിയിച്ചു. തീ അണച്ചതായും വിമാനത്തിലുണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും വക്താവ് മുംബൈയില്‍ പ്രസ്താവനയില്‍ അറിയിച്ചു.