നവീനെയും ജാനകിയേയും കടത്തിവെട്ടി ഈ കള്ളുകുടിയൻ
കഴിഞ്ഞ ഏതാനും ആഴ്ചകളായി റാസ്പുടിൻ പാട്ടും അതിനൊപ്പമുള്ള ഡാൻസും ആണ് സമൂഹമാധ്യമങ്ങളിലെങ്ങും ചർച്ചാ വിഷയം. ഇപ്പോഴിതാ റാസ്പുടിൻ ഡാൻസ് ചലഞ്ചിൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന രസകരമായ വിഡിയോ സമൂഹമാധ്യമലോകത്തെ ഒന്നാകെ കയ്യിലെടുത്തിരിക്കുകയാണ്. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന അടിക്കുറിപ്പോടെയാണ് ഈ ഫണ്ണി വിഡിയോ പ്രചരിക്കുന്നത്. മുഴുക്കുടിയന്റെ രീതിയിലാണ് ഇയാൾ ചുവടുവയ്ക്കുന്നതെങ്കിലും യഥാർഥത്തിൽ ഇയാൾ മദ്യപിച്ചിട്ടുണ്ടോ എന്നും അതോ അത്തരത്തിൽ അഭിനയിക്കുന്നതാണോ എന്നും വ്യക്തമല്ല. എന്തായാലും മിനിട്ടുകൾക്കകം വിഡിയോ വൈറലായി.