Kerala is oxygen surplus, supplying to four neighbouring states
ദല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതോടെ ഗംഗാറാം ആശുപത്രിയില്‍ പ്രാണവായു കിട്ടാതെ 24 മണിക്കൂറിനിടെ 25 പേര്‍ മരിച്ചു എന്ന വാര്‍ത്ത ഇന്ന് രാവിലെ നമ്മള്‍ കേട്ടതാണ്. ദില്ലിയില്‍ മാത്രമല്ല ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമാണ് അവസ്ഥ. എന്നാല്‍ കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്.സംസ്ഥാനത്ത് ആവശ്യത്തിന് ഓക്‌സിജന്‍ കരുതുന്നതിനൊപ്പം മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആവശ്യാനുസരണം നല്‍കാനും കേരളത്തിന് കഴിയുന്നുണ്ട്.ഓക്‌സിജന്‍ മിച്ചമുള്ള ഒരേയൊരു സംസ്ഥാനമായ കേരളം തമിഴ്‌നാട്, ഗോവ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കിവരുന്നു