Devdutt Padikkal hits maiden IPL hundred
മലയാളി താരം ദേവ്ദത്ത് പടിക്കലും (101*) ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (72*) അടിച്ചുതകര്‍ത്തപ്പോള്‍ രാജസ്ഥാന് റോയല്‍സിനെതിരെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വമ്ബന്‍ ജയം. രാജസ്ഥാന് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം 21 പന്ത് ബാക്കിനില്‍ക്കെ വിക്കറ്റൊന്നും നഷ്ടമാവാതെ ബാംഗ്ലൂര്‍ മറികടന്നത്. 52 പന്തില്‍നിന്നാണ് പടിക്കല്‍ 101 റണ്‍സ് നേടിയത്. ആറ് സിക്സും 11 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്സ്.