അവസാന ബോളില്‍ ജയത്തിന്റെ പടിവാതില്‍ക്കെ രാജസ്ഥാന്‍ വീണത് സഞ്ജുവിനെയും ക്രിക്കറ്റ് പ്രേമികളെയും കണ്ണീരിലാഴ്ത്തി. പഞ്ചാബ് കിങ്‌സിനെതിരേ ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്നു കരുതിയ വിജയലക്ഷ്യം രാജസ്ഥാനു കൈയെത്തുംദൂരത്ത് എത്തിച്ചത് സഞ്ജുവായിരുന്നു. പക്ഷെ അവസാന ബോളില്‍ പഞ്ചാബ് നാലു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കുകയായിരുന്നു.