കേരളത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും അധികാരത്തില്‍ വരില്ലെന്ന് ഇ ശ്രീധരന്‍. ഇവിടെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് ശ്രീധരന്‍ പറഞ്ഞു. നേരത്തെ ഞാന്‍ പറഞ്ഞിരുന്നത് ബിജെപിക്ക് 42 മുതല്‍ 70 സീറ്റ് വരെ ലഭിക്കുമെന്നാണ്.എന്നാല്‍ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ഇപ്പോള്‍ 35 മുതല്‍ 46 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കും. ഇനി തൂക്കുസഭ വരുമ്പോള്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിന് സാധ്യതയുണ്ടെന്നും ശ്രീധരന്‍ പറയുന്നു. എന്നാല്‍ ബിജെപി ഒരു കക്ഷിയെയും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി