AK Anthony criticize LDF
പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വരരുത് എന്നാണ് ആഗ്രഹിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻറണി.പിണറായി വിജയനും മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും തുടരുന്ന ശൈലി ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേർന്നതല്ല. സർക്കാരിനെ വിമർശിക്കാൻ മന്ത്രിസഭയ്ക്കുള്ളിൽ ആളുകളില്ലെന്നും ആൻറണി കുറ്റപ്പെടുത്തി.ഇടതുപക്ഷത്തെ രാഷ്ട്രീയ വനവാസത്തിനനയക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2016 ലെ തിരഞ്ഞെടുപ്പിൽ നേമത്ത് ബിജെപി ജയിച്ചത് സഹതാപതരംഗം വഴിയുള്ള വോട്ടുകൾ കരസ്ഥമാക്കിയാണെന്നും ആൻറണി പറഞ്ഞു.