Heavy rain forecasted across Kerala
ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലുമായി വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്ക് അറബിക്കടലില്‍ കഴിഞ്ഞദിവസം രൂപമെടുത്ത ന്യൂനമര്‍ദ്ദം നിലകൊള്ളുകയാണ്.തെക്ക്കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള തെക്ക് ആന്‍ഡമാന്‍ കടലിലുമായി ചക്രവാത ചുഴി സമുദ്ര നിരപ്പില്‍ നിന്നും 4.5 കിലോമീറ്റര്‍ വരെ ഉയരത്തില്‍ നിലകൊള്ളുന്നതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു