തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണി ജയിച്ചത് വ്യാജ വോട്ടിലൂടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.പോസ്റ്റൽ ബാലറ്റിലും കൃത്രിമം നടക്കുന്നുണ്ട്. മരിച്ചു പോയവരുടെ പേരുകൾ വരെ പോസ്റ്റൽ ബാലറ്റിലുണ്ട്.അപേക്ഷ നൽകാത്തവരുടെ പേരും പോസ്റ്റൽ ബാലറ്റിലുണ്ട്.ഇതിൽ, പൊലീസ് അസോസിയേഷൻ അനധികൃതമായി ഇടപെടുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'മീറ്റ് ദ പ്രസി'ൽ സംസാരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്.