People of Perumbavur wants this party to win Election 2021 | Oneindia Malayalam

Oneindia Malayalam 2021-03-25

Views 1

People of Perumbavur wants this party to win Election 2021
ഞാന്‍ ഇപ്പോഴുള്ളത് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലാണ്. എന്റെ സ്വന്തം മണ്ഡലത്തില്‍. തിരഞ്ഞെടുപ്പ് ചൂട് ഇവിടെയും ഉച്ചിയില്‍ തന്നെയാണ്. സിറ്റിങ്ങ് MLA എല്‍ദോസ് കുന്നപ്പിള്ളിയെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. ഇടതുമുന്നണി, പെരുമ്പാവൂര്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനാണ് നല്‍കിയത്. ജോസ് വിഭാഗം ജില്ലാ പ്രസിഡന്റ് ബാബു ജോസഫാണ് സ്ഥാനാര്‍ത്ഥി. ആദ്യമായി ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥിയും മത്സരരംഗത്തുണ്ട്.സ്വകാര്യ സ്ഥാപനത്തിന്റെ എംഡിയും നര്‍ത്തകിയുമായ ചിത്ര സുകുമാരന്‍ ആണ് ജനവിധി തേടുന്നത്. ബിജെപിക്കായി സ്റ്റേറ്റ് സെക്രട്ടറി ടിപി സിന്ധുമോളും കളത്തിലിറങ്ങി കഴിഞ്ഞു. കേരള സംസ്ഥാനം രൂപീകൃതമായത് മുതല്‍ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കമ്മ്യൂണിസ്റ്റ് പക്ഷത്തേയും കോണ്‍ഗ്രസ് പക്ഷത്തേയും 7 തവണ വീതം പെരുമ്പാവൂര്‍ വിജയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും തങ്ങളുടെ സ്വന്തം മണ്ഡലം എന്ന് അവകാശപ്പെടാനാവില്ല. ആ അനിശ്ചിതത്വത്തിലേക്കാണ് ട്വന്റി20യും ബിജെപിയും ചേര്‍ന്ന് ചതുഷ്‌കോണ മത്സരമാകുന്നത്. എന്തായാലും പെരുമ്പാവൂരിന്റെ രാഷ്ട്രീയ ചരിത്രം ഒന്ന് പരിശോധിക്കാം അതോടൊപ്പം ജനങ്ങളുടെ മനസ്സും അറിയാം

Share This Video


Download

  
Report form
RELATED VIDEOS