Thrithala legislative election Analyisis
സംസ്ഥാനത്ത് ശക്തമായ പോരാട്ടത്തിനൊരുങ്ങുന്ന മണ്ഡലങ്ങളിലൊന്നാണ് തൃത്താല. നിലവിൽ വന്നത് മുതൽ കോൺഗ്രസിനേയും സിപിഎമ്മിനേയും മാറി മാറി ജയിപ്പിച്ചിട്ടുള്ള മണ്ഡലത്തിൽ ഇത്തവണ അട്ടിമറികൾ ഉണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. സിറ്റിംഗ് എംഎൽഎയായ വിടി ബൽറാമിനെ മൂന്നാം അങ്കത്തിനിറക്കി ഇക്കുറിയും മണ്ഡലം നിലനിർത്താമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പില വോട്ടുകണക്കുകളും കോൺഗ്രസിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. അതേസമയം ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തിലാണ് സിപിഎം പോരിനിറങ്ങുന്നത്.'
#Thrithala #VTBalram #MBRajesh