Gautam Gambhir Questions Appointment Of Sanju Samson As Skipper
ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണിനെ നിയമിക്കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. സഞ്ജുവിനെ നായകനാക്കിയത് അല്‍പ്പം നേരത്തേ ആയിപ്പോയെന്നും രണ്ടു തവണ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഐപിഎല്‍ കിരീടത്തിലേക്കു നയിച്ച ഗംഭീര്‍ ചൂണ്ടിക്കാട്ടി.