Kerala budget 2021: Top 6 Announcements
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന മുന്നേറ്റത്തിനും ഊന്നല്‍ നല്‍കി പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ്. തൊഴില്‍ മേഖലയിലും വിദ്യഭ്യാസ മേഖലയിലും വമ്പന്‍ പ്രഖ്യാപനങ്ങളാണ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ ഉള്ളത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്ക് ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിരിക്കുന്നു. ക്ഷേമ പെന്‍ഷനുകളില്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാര്‍ അമ്പതിനായിരം രൂപ മുതല്‍ മൂടക്കില്‍ മൂന്ന് വമ്പന്‍ വ്യവസായ ഇടനാഴികകളും പ്രഖ്യാപിച്ചിട്ടുണ്ട്. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ ഇങ്ങനെ..