ചോര വീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരം; കണ്ണീരോര്‍മ
തിരുവനന്തപുരം: പ്രശസ്ത കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്‍ (52) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ അനില്‍ പനച്ചൂരാനെ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് അസുഖം ഭേദമാവാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.