മെല്‍ബേണില്‍ ഓസ്ട്രേലിയയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 82 റണ്‍സിന്റെ മികച്ച ലീഡ് നേടി ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ദിവസം അജിങ്ക്യ രഹാനെയുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ 277/5 എന്ന സ്കോറിലേക്ക് നീങ്ങിയത്. മെല്‍ബേണില്‍ താരം നേടുന്ന രണ്ടാമത്തെ ശതകമാണിത്. തന്റെ ടെസ്റ്റിലെ 12ാം ശതകവും താരം നേടി.