'I don't value hero that questions director': Vinayan about Dileep
മലയാള സിനിമയിലെ വിമത സ്വരങ്ങളില്‍ ഒന്നാണ് സംവിധായകന്‍ വിനയന്‍. സിനിമാ സംഘടനകള്‍ വിനയന് ഏറെക്കാലം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്നത്തിനൊടുവിലാണ് വിനയന് വിലക്ക് ഏര്‍പ്പെടുത്തിയത്. വിനയന്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. പുതിയ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് അണിയറയില്‍ ഒരുങ്ങവെ നടി ആക്രമിക്കപ്പെട്ട വിഷയത്തിലും ദിലീപുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും വിനയന്‍ പ്രതികരിച്ചിരിക്കുകയാണ്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്റെ പ്രതികരണം