I am not worried about Marakkar's delay: Priyadarshan
പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രിയദര്‍ശന്റെ ബ്രഹ്മാണ്ഡ ചരിത്ര സിനിമയുടെ ചിത്രീകരണ വിശേഷങ്ങളും ട്രെയിലറുമെല്ലാം തരംഗമായി മാറിയിരുന്നു. കുഞ്ഞാലി മരക്കാര്‍ നാലാമന്റെ ജീവിതകഥയുമായാണ് പ്രിയദര്‍ശനെത്തുന്നത്.തെന്നിന്ത്യന്‍ സിനിമയുടെ പ്രിയതാരങ്ങളെല്ലാം ചിത്രത്തിനായി അണിനിരന്നിരുന്നു. നാളുകള്‍ക്ക് ശേഷമായാണ് മോഹന്‍ലാലിനൊപ്പം പ്രഭു എത്തിയത്. അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു