Top 10 most awaited malayalam films- 2021
മലയാള സിനിമയ്ക്ക് ഭാഗ്യമില്ലാതെ പോയ വര്‍ഷമാണ് 2020. അപ്രതീക്ഷിതമായി എത്തിയ മരണങ്ങളും ഭൂരിഭാഗം സിനിമകളുടെ റിലീസ് മാറ്റിവെച്ചതുമടക്കം 2020ലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നഷ്ടങ്ങളാണ് കൂടുതല്‍. അതുകൊണ്ടുതന്നെയും 2021നെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികള്‍ നോക്കികാണുന്നത്. ബിലാല്‍, കുറുപ്പ്, മാലിക്ക് തുടങ്ങി പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ക്ഷമയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് അടുത്തവര്‍ഷമാദ്യം തിയേറ്ററകളിലേക്കെത്തുന്നത്. 2020ല്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ നില്‍ക്കുന്ന ചിത്രങ്ങള്‍ ഇവയാണ്