IND v AUS 2020 Test series schedule, match timings and venue details
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം പാതിവഴി പിന്നിട്ടിരിക്കുന്നു. ഏകദിന പരമ്പര ഓസ്‌ട്രേലിയ കയ്യടക്കി. ട്വന്റി-20 പരമ്പര ഇന്ത്യയും. അടുത്തത് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പര. പരമ്പരയിലെ നാലു ടെസ്റ്റു മത്സരങ്ങളും ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാണ്. പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ഓസ്‌ട്രേലിയയും രണ്ടാമതുള്ള ഇന്ത്യയും തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ പോരാട്ടം തീപ്പാറുമെന്ന കാര്യമുറപ്പ്.