David Warner ruled out of final ODI, T20I series against India
ഇന്ത്യയ്ക്ക് എതിരായ പരമ്പരജയത്തിനിടെയും ഓസ്‌ട്രേലിയക്ക് വന്‍തിരിച്ചടി. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍ പരിക്ക് കാരണം പുറത്ത്. ഇന്ത്യയ്ക്ക് എതിരെ നടക്കാനിരിക്കുന്ന മൂന്നാം ഏകദിനത്തിലും തുടര്‍ന്നുള്ള ട്വന്റി-20 പരമ്പരയിലും വാര്‍ണര്‍ കളിക്കില്ല. ഡിസംബര്‍ 17 -ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും വാര്‍ണര്‍ പങ്കെടുക്കുമോയെന്ന കാര്യം അനിശ്ചിതത്വത്തിലാണ്.