സിനിമാ ജീവിതത്തില്‍ നിന്നും താല്‍ക്കാലികമായൊരു ഇടവേള സ്വീകരിച്ച് കേരള രാഷ്ട്രീയത്തില്‍ വീണ്ടുമൊരു ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് നടന്‍ ദേവന്‍. തന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി 'നവകേരള പീപ്പിള്‍സ് പാര്‍ട്ടി'യുടെ ഔദ്യോഗിക പതാക അടുത്തിടെ പുറത്തിറക്കിയ ദേവന്‍ ഒരു മുന്നണിയുടേയും ഭാഗമാവാതെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്