Scientists Used Human Genes to Make Monkey Brains Bigger
ഭൂമിയെ ഭരിക്കാന്‍ ബുദ്ധിയുള്ള കുരങ്ങന്മാര്‍ വരുമോ? എന്താണ് ഇപ്പോള്‍ ഇങ്ങനൊരു ചോദ്യം എന്നല്ലേ ?കാരണം ഉണ്ട്. കുരങ്ങുകളെ ബുദ്ധിമാന്‍മാരാക്കാനുള്ള ഒരു പരീക്ഷണം ജര്‍മ്മനിയില്‍ നടന്ന് കഴിഞ്ഞു. മനുഷ്യന്റെ ജീന്‍ ഉപയോഗിച്ച് കുരങ്ങന്റെ മസ്തിഷ്‌കത്തെ വികസിപ്പിച്ചിരിക്കുന്നു. ഒരു കൂട്ടം ഗവേഷകര്‍ ചേര്‍ന്ന് മനുഷ്യന്റെ ജീനുകള്‍ കുരങ്ങന്റെ ഒരു ഭ്രൂണത്തിലേക്ക് സംയോജിപ്പിച്ചാണ് പരീക്ഷണം നടത്തിയത്. ഇത് വഴി സാധാരണ കുരങ്ങുകളില്‍ നിന്നും വ്യത്യസ്ഥമായി വളരെ വിപുലവുമായും വലുതുമായ തലച്ചോറോട് കൂടിയ കുരങ്ങനെ വികസിപ്പിക്കാനാണ് ഗവേഷകര്‍ ലക്ഷ്യമിട്ടത്. ഏതായാലും ഈ ജീന്‍ കൊടുത്ത കുരങ്ങ് ഭ്രൂണങ്ങളുടെ മസ്തിഷ്‌കവും വികസിച്ചു എന്നാണ് പുതിയ ഗവേഷണഫലം വ്യക്തമാക്കുന്നത്