Sputnik V: Russia says Covid-19 vaccine shows 92% efficacy
ലോകത്ത് പ്രതീക്ഷ നല്‍കിക്കൊണ്ടായിരുന്നു കൊവിഡിനെതിരെയുള്ള വാക്സിന്‍ റഷ്യയില്‍ കണ്ടപിടിച്ചെന്ന വാര്‍ത്ത പുറത്തുവന്നത്. സ്പുട്നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്‍ ആഗസ്റ്റ് 11നാണ് റഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. പ്രസിഡന്റ് വ്ളാഡമിര്‍ പുടിന്റെ മകള്‍, റഷ്യന്‍ പ്രതിരോധമന്ത്രി എന്നിവര്‍ വാക്സിന്‍ കുത്തിവച്ചിരുന്നു. കൂടാതെ വാക്സിന്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പഠനങ്ങളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാക്സിന്‍ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷ നല്‍കുന്ന മറ്റൊരു വാര്‍ത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിടുന്നത്