റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ജയത്തോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേഓഫ് സാധ്യതകള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയായിരിക്കുകയാണ്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാലും ചെന്നൈക്ക് 12 പോയിന്റ് മാത്രമേ നേടാനാവൂ. എന്നാലും അവര്‍ക്ക് പ്ലേഓഫിലെത്താനുള്ള സാധ്യതയുണ്ട്. അതിന് പല കാര്യങ്ങള്‍ കൃത്യമായി വരണം.