Aircrafts including Rafale, Mig-29 and Sukhoi-30 take part in IAF Day parade rehearsal
എല്ലാ വര്‍ഷത്തെയും പോലെ ഒക്ടോബര്‍ എട്ടിന് ഇന്ത്യ, വ്യോമസേന ദിനമായി ആചരിക്കുമ്പോള്‍ ഇക്കുറി ഒരു പുതുമയുണ്ട്. കരുത്തരായ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായതിന് ശേഷമുള്ള ആദ്യത്തെ വ്യോമദിനമാണിത്. വ്യോമദിനത്തിന്റെ ഭാഗമായ ഐ എ എഫിലെ പരേഡില്‍ യുദ്ധവിമാനങ്ങള്‍ അഭ്യാസപ്രകടനങ്ങള്‍ നടത്താറുണ്ട്. ഇത്തവണ അഭ്യാസ പ്രകടനങ്ങളില്‍ ഏവരും കാത്തിരിക്കുന്നത് റാഫേലിന്റെ പ്രകടനത്തെയാണ്. പ്രതീക്ഷയ്ക്കും അപ്പുറത്തെ പ്രകടനം പുറത്തെടുക്കാന്‍ റാഫേലിനാവും എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇന്ന് പുറത്ത് വന്നിട്ടുള്ളത്.