Shobha Surendran slams Rahul Gandhi's Hathras visit
ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം യുപിയിലെ ബിജെപി സര്‍ക്കാരിന് എതിരെ വന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഹത്രാസ് സന്ദര്‍ശനം പാര്‍ട്ടിക്ക് യുപിയിലും രാജ്യത്തും പുത്തനുണര്‍വ് നല്‍കിയിരിക്കുന്നു. ഈ ദളിത് സംരക്ഷകന്‍ എന്നത് രാഹുല്‍ ഗാന്ധിക്ക് ചേരാത്ത വേഷമാണ് എന്ന് പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.