KPAC Lalitha and RLV Ramakrishnan's phone call record out
കേരള ലളിത കലാ അക്കാദമിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചുവെന്ന വിവാദത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ചാലക്കുടിയിലെ കലാഗൃഹത്തില്‍ വെച്ച് ഉറക്ക ഗുളികള്‍ കഴിച്ചായിരുന്നു ത്മഹത്യ രാമകൃഷ്ണന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടയാണ് കെപിഎസിയുടെ വാദങ്ങള്‍ പൊളിയുന്നത്.