Rahul Gandhi and Priyanka To Meet Hathras Victim's Family Today, Border closed, 144 Imposed
മേല്‍ജാതിക്കാരുടെ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് സന്ദര്‍ശിക്കും. സന്ദര്‍ശനം തടയാന്‍ ഉത്തര്‍ പ്രദേശ് പോലീസ് ശ്രമം തുടങ്ങി. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്ത പോലീസ് കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം മുടക്കുകയാണ് ലക്ഷ്യം