Russian vaccine to be developed India
കൊറോണ വൈറസ് ബാധിതരുടെ കണക്കിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം കവിഞ്ഞിട്ടുണ്ട്. അമേരിക്കയിൽ ഇത് 66 ലക്ഷമാണ്. ഇന്ത്യയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ കുത്തനെയുള്ള വർധനവാണ് ഇപ്പോൾ പ്രകടമാകുന്നത്. ഇതിനിടെയാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകിക്കൊണ്ട് റഷ്യ ഇന്ത്യയിലേക്ക് കൂടുതൽ വാക്സിൻ എത്തിക്കാനുള്ള നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്