Bahrain Prince Celebrates Onam Festival
മലയാളികളുടെ സ്വന്തം ഓണത്തെ കൊട്ടാരത്തിലേക്കു വരവേറ്റ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ് ബഹ്‌റൈന്‍ രാജാവിന്റെ മകന്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫ. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ മാതൃകയും ചെണ്ടമേളവുമെല്ലാം കൊഴുപ്പേകിയ കൊട്ടാരത്തിലെ ഓണാഘോഷത്തിന് ഷെയ്ഖ് നാസറും മക്കളും ചേര്‍ന്നു തിരി തെളിച്ചു.ജീവനക്കാര്‍ക്കൊപ്പമിരുന്ന് അദ്ദേഹം സദ്യയുണ്ണുന്നതിന്റെയും ആഘോഷങ്ങളില്‍ പങ്കുചേരുന്നതിന്റെയും ചിത്രങ്ങളും വിഡിയോയും ബഹ്‌റൈനൊപ്പം വിവിധ രാജ്യങ്ങളിലെ മലയാളികളും ഏറ്റെടുത്തു