Varian Kunnath Kunjahammed Haji On The List Of Martyrs OF The Freedom Struggle Released By The Prime Minister
ആഴ്ചകള്‍ക്ക് മുമ്പ് സംവിധായകന്‍ ആഷിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതും അതേ തുടര്‍ന്ന് ഇവിടുത്തെ സംഘികള്‍ ഉണ്ടാക്കിയ പുകിലൊന്നും മറന്ന് കാണാന്‍ ഇടയില്ല. സിനിമയുമായി ബന്ധപ്പെട്ട താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം വലിയ സൈബര്‍ ആക്രമണം സംഘപരിവാറില്‍ നിന്ന് നേരിട്ടിരുന്നു. ചിത്രത്തിനെതിരെ ഹിന്ദുഐക്യവേദിയും ബി.ജെ.പി നേതാക്കളും പരസ്യമായി രംഗത്ത് വരികയുമുണ്ടായി. മലബാര്‍ ലഹള അടിസ്ഥാനപരമായി ഒരു ഹിന്ദു മുസ്ലിം കലാപമായിരുന്നുവെന്നും മലബാറിലെ ഹിന്ദു സമൂഹത്തിനെതിരെ കലാപം നയിച്ച കുഞ്ഞഹമ്മദ് ഹാജിയെ വീരനായകനായി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ഇവരുടെ നിലപാട്. എന്നാല്‍ ബിജെപിയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കുഞ്ഞഹമ്മദ് ഹാജിയെ വീരനായി പ്രഖ്യാപിക്കുമ്പോള്‍ ഇനി സംഘികള്‍ക്ക് എന്താണ് പറയാനുള്ളത്