കോണ്‍ഗ്രസ് സ്വന്തം ശീലം വെച്ച് എന്നെ അളക്കരുത്
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ചെയ്യാത്തതു കൊണ്ടാണ് കേരളത്തില്‍ എന്‍എച്ച് 66 വികസനം നടക്കാതെ പോയത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദവുമായി ചര്‍ച്ച നടത്തി, ഭൂമിയുടെ വിലയുടെ 25 ശതമാനം സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ അംഗീകരിച്ചതു കൊണ്ടാണ് ഇത് യാഥാര്‍ത്ഥ്യമായത്. യുഡിഎഫ് കാലത്ത് നടക്കാതിരുന്നത് ഇപ്പോള്‍ നടപ്പാക്കി.