NEOM, Saudi Arabia's 500$ billion mega city
സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് 26,500 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ പദ്ധതി വികസിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക റൂട്ടുകളിലൊന്നായ ചെങ്കടലിനും, അക്കാബ ഉള്‍ക്കടലിനും സമീപം സ്ഥിതിചെയ്യുന്ന നിയോം സിറ്റി അറബ് പ്രദേശം, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവ തമ്മിലുള്ള സംഗമ സ്ഥാനമായി മാറും.