Aditya Yoginath Trends On Twitter As PM Modi Revives Renaming Memes
യുപിയില്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ മുതല്‍ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളുടേയും പേര് മാറ്റുന്നതാണ് യോഗി ആദിത്യനാഥിന്റെ പ്രധാന വിനോദം. അലഹബാദിനെ പ്രയാഗ് രാജ് എന്നും ഫൈസാബാദ് ജില്ലയെ അയോധ്യ എന്നും മുഗള്‍സരായ് ജംഗ്ഷനെ പണ്ഡിറ്റ് ദീന്‍ദയാല്‍ എന്നുമൊക്കെ യോഗി പേര് മാറ്റിയിരുന്നു. ഈ പറയുന്ന യോഗിയുടെ പേര് നരേന്ദ്ര മോദി മാറ്റിയാലോ. ഇന്നലെ അയോധ്യയില്‍ ശിലാസ്ഥാപന ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ ആണ് മോദിക്ക് നാക്ക് പിഴ സംഭവിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്ന് പറയുന്നതിന് പകരം 'ആദിത്യ യോഗിനാഥ്' എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഏതായാലും ട്രോളന്മാര്‍ അത് ഏറ്റെടുത്തിട്ടുണ്ട്