കേരളത്തിലും കര്‍ണാടകത്തിലും ഐസിസ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയ്ക്ക് കീഴിലാണ് ഐസിസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സിറിയയും ലിബിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തിരിച്ചടി നേരിട്ടതോടെ ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് കുറവ് വന്നിരുന്നുവെങ്കിലും സജീവമാകുന്നതിന്റെ സൂചനയാണ് ഐകര്യരാഷ്ട്ര പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്ന് ലഭിക്കുന്നത്.