പത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ 10 പേര്‍ക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ ജൂലൈ ആറുവരെയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പ്രദേശത്തെ 1500 പേരെ പരിശോധനക്ക് വിധേയമാക്കും.