Liverpool crowned Premier League champions after 30-year wait
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിനു വേണ്ടിയുള്ള ലിവര്‍പൂളിന്റെ 30 വര്‍ഷം നീണ്ട കാത്തിരിപ്പിന് വിരാമം. പ്രീമിയര്‍ യുഗത്തില്‍ ഇതാദ്യമായി ലിവര്‍പൂള്‍ കിരീടത്തിന് അവകാശികളായി. പോയിന്റ് പട്ടികയിലെ രണ്ടാംസ്ഥാനക്കാരും കഴിഞ്ഞ സീസണിലെ ജേതാക്കളുമായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് കഴിഞ്ഞ മല്‍സരത്തിലേറ്റ തോല്‍വിയാണ് ലിവര്‍പൂളിന്റെ കിരീടമുറപ്പാക്കിയത്.