Small-scale miner finds biggest tanzanite gems in history, worth $3.3m
ടാന്‍സാനിയയിലെ സാനിനിയു ലൈസര്‍ എന്ന ഖനിത്തൊഴിലാളിയുടെ ജീവിതം മാറിമറിഞ്ഞത് ഒറ്റ ദിവസം കൊണ്ടാണ്. ഖനനത്തിനിടെ കണ്ടെത്തിയ അപൂര്‍വ്വ രത്‌നക്കല്ലുകള്‍ സര്‍ക്കാരിന് കൈമാറിയതോടെ ആണ് അദ്ദേഹത്തിന്റെ ഭാഗ്യം തെളിഞ്ഞത്. 25 കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ഇദ്ദേഹത്തിന് പാരിതോഷികം നല്‍കുന്നത്. ഇരുണ്ട വയലറ്റ് നീല രത്‌നക്കല്ലുകള്‍ കണ്ടെത്തിയത് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ടാന്‍സാനൈറ്റ് ഖനികളില്‍ ഒന്നിലാണ്. ലഭിച്ച പണം കൊണ്ട് ഒരു സ്‌കൂളും ഷോപ്പിംഗ് മാളും തുടങ്ങണം എന്നാണ് സാനിനിയുവിന്റെ പ്രതികരണം