H D Deve Gowda TO Contest Rajya Sabha Polls From Karnatakaജൂണ്‍ 19 നാണ് രാജ്യസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്ത് വിലകൊടുത്തും കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളിലാണ് ബിജെപി.എന്നാല്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ജെഡിഎസും കൈകോര്‍ത്തതോടെ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.നാല് സീറ്റുകളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.കര്‍ണാടകയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവ ഗൗഡ. ദേവഗൗഡയുടെ മകനും ജെ.ഡി.എസ് നേതാവുമായ എച്ച്. ഡി കുമാരസ്വാമിയാണ് ട്വീറ്റുകളിലൂടെ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദേവഗൗഡ തെരഞ്ഞെടുപ്പിന് തയ്യാറായത്.