ഇലക്ട്രിക് പെഡൽ സഹായത്തോടെയുള്ള സൈക്കിളുകൾക്കായി പവർനൈൻ 900Wh എന്ന വലിയ ശേഷിയുള്ള ബാറ്ററി പായ്ക്ക് പുറത്തിറക്കി ഇറ്റലിയിലെ ഏറ്റവും പഴയ സൈക്കിൾ നിർമാതാക്കളിലൊരാളായ സിക്ലി ഒളിമ്പിയ. സിക്ലി ഒളിമ്പിയ EX 900, EX 900 സ്‌പോർട്ട്, പെർഫോമർ, മിസ്ട്രൽ എന്നിവയ്ക്കായാണ് ബ്രാൻഡ് പുതിയ പുതിയ ബാറ്ററി പായ്ക്ക് പുറത്തിറക്കിയത്. ഇന്ത്യൻ ബ്രാൻഡായ ഹീറോ ലെക്ട്രോയുടെ ഏറ്റവും ഉയർന്ന മോഡലായ പെഡൽ അസിസ്റ്റഡ് സൈക്കിൾ ഇക്ട്രോ EHX20-ക്ക് താരതമ്യേന കുറഞ്ഞ 400Wh ബാറ്ററി പായ്ക്കാണ് ഉപയോഗിക്കാറ്. 70 കിലോമീറ്റർ മൈലേജാണ് സിക്ലി ഒളിമ്പിയ പവർനൈൻ 900Wh ബാറ്ററി പായ്ക്കിൽ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ സഹായം ഉപയോഗിച്ച് ഒരു ചാർജിൽ പരന്ന പ്രതലത്തിൽ 290 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാനാകുമെന്ന് ഒളിമ്പിയ അവകാശപ്പെടുന്നു എന്നതാണ് ശരിക്കും ശ്രദ്ധേയമായ കാര്യം.