റെഡി-ഗോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയില്‍ അവതരിപ്പിച്ച് ഡാറ്റ്‌സന്‍. പ്രാരംഭ പതിപ്പിന് 2.83 ലക്ഷം രൂപയും ഉയര്‍ന്ന പതിപ്പിന് 4.77 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. വാഹനത്തിനായുള്ള ബുക്കിങ് ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചു. 5,000 രൂപയാണ് ബുക്കിങ് തുകയായി സ്വീകരിക്കുന്നത്. D, A, T, T(O) 800 cc, T(O) 1.0, T(O) 1.0 AMT എന്നിങ്ങനെ ആറ് വകഭേദങ്ങളിലാണ് പുതിയ പതിപ്പ് വിപണിയില്‍ എത്തുന്നത്. ബിഎസ് VI -ലേക്ക് നവീകരിച്ച രണ്ട് പെട്രോള്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത്. ഉയര്‍ന്ന വകഭേദമായ T (O) പതിപ്പില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം എഎംടി പതിപ്പും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കാഴ്ചയില്‍ തന്നെ നിരവധി മാറ്റങ്ങളോടെയാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്.